കണ്ടെടുത്തത് തെരഞ്ഞെടുപ്പിനായി ശേഖരിച്ച പണം ; തന്നെ പൂട്ടാനാകില്ല : കെ.എം ഷാജി

Jaihind Webdesk
Friday, April 16, 2021

കോഴിക്കോട്: തന്‍റെ വീട്ടില്‍ നിന്നും  കണ്ടെടുത്തത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്കായി  ശേഖരിച്ച പണമെന്ന് കെ.എം ഷാജി എം.എല്‍.എ. ജനങ്ങളില്‍ നിന്ന് പിരിച്ചതാണ് പണം. അതിന്റെ രേഖകള്‍ വിജിലന്‍സിന് കൈമാറി. വിദേശ കറന്‍സി പിടിച്ചെന്ന ആരോപണം തെറ്റാണ്. കുട്ടികള്‍ ഹോബിയായി ശേഖരിച്ചവയാണ് കണ്ടെടുത്തത്. പണം കണ്ടെടുത്തത് ക്ലോസറ്റില്‍ നിന്നാണെന്ന പ്രചാരണവും ശരിയല്ല. ക്യാംപ് ഹൗസിലെ മുറിയില്‍ കട്ടിലിന് അടിയില്‍ നിന്നാണ് പണം കണ്ടെടുത്തത്. പണം പിടിച്ചെന്ന് പറഞ്ഞ് തന്നെ പൂട്ടാനാകില്ലെന്നും കെ.എം ഷാജി പറഞ്ഞു.