കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഒമ്പതാം തവണ ജാമ്യാപേക്ഷയുമായി ബിനീഷ് കോടിയേരി

Jaihind Webdesk
Wednesday, June 16, 2021

 

ബംഗളുരു :  കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് ഒമ്പതാം തവണയാണ് ജാമ്യാപേക്ഷ കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ജൂൺ 9 ന് കേസ് പരിഗണിച്ചപ്പോഴും കോടതി അംഗീകരിച്ചിരുന്നില്ല.

ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലെത്തിയ അ‌ഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ നേരത്തെ അഭിഭാഷകന്‍ കോടതി നിർദേശപ്രകാരം സമ‍ർപ്പിച്ചിരുന്നു. ഇതില്‍ ഇഡിയുടെ മറുപടി വാദം തുടരും. ബിനീഷിന്‍റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചിട്ടില്ലെന്ന് ബിനീഷിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പണം പച്ചക്കറി, മത്സ്യ വ്യാപാരത്തിലൂടെയാണ് ഇത് ലഭിച്ചതെന്നായിരുന്നു വിശദീകരണം.

രോഗബാധിതനായ പിതാവിനെ  ശ്രുശ്രൂഷിക്കാന്‍ നാട്ടില്‍ പോകുന്നതിനായി ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷ് കോടിയേരിയുടെ അപേക്ഷ. നേരത്തെ കേസിലെ മറ്റ് പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. വാദം പൂര്‍ത്തിയായതിന് ശേഷ കോടതി തീരുമാനം അറിയിക്കും.