പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍; സമൂഹമാധ്യമങ്ങളില്‍ തരംഗമായി മൈജിയുടെ പരസ്യചിത്രം

Jaihind News Bureau
Wednesday, August 19, 2020

 

സമൂഹമാധ്യമങ്ങളില്‍ തരംഗമായി നടന്‍ മോഹന്‍ലാലിന്‍റെ പുതിയ ലുക്ക്. മൈജിയുടെ പരസ്യചിത്രത്തിനായുള്ള താരത്തിന്‍റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലോക്ഡൗൺ കാലത്ത് താടി നീട്ടി വളർത്തിയ താരത്തിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ താടിയെടുത്തുള്ള ലുക്കിലേക്കാണ് അദ്ദേഹം മാറിയിരിക്കുന്നത്.

അതേസമയം ദൃശ്യം 2 ആണ്  മോഹന്‍ലാലിന്‍റേതായി ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രം.  ആശീർവാദ് സിനിമാസിനു വേണ്ടി ആന്‍റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം നിയന്ത്രിത സാഹചര്യത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന ക്രൈം ത്രില്ലർ ആണെന്നാണ് അണിയറക്കാർ പറയുന്നത്.

2013 ഡിസംബറിൽ റീലീസ് ചെയ്ത ‘ദൃശ്യം’ വൻ ഹിറ്റായിരുന്നു. ജീത്തു ജോസഫ് തന്നെ എഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗവും. ലോക്ഡൗണിനു ശേഷം തുടർച്ചയായി 60 ദിവസം കൊണ്ടു കേരളത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കുന്ന വിധത്തിലാണു സിനിമ. ഇതിനു ശേഷമായിരിക്കും ഷൂട്ടിങ് നിർത്തിവച്ച മറ്റു സിനിമകളിൽ മോഹൻലാൽ അഭിനയിക്കുക.