മോദിയുടെ നയങ്ങള്‍ സുഹൃത്തുകള്‍ക്ക് വേണ്ടി ; വയനാടന്‍ ജനങ്ങളോട് മോദി ഒരു അനുകമ്പയും കാണിക്കുന്നില്ല ;പ്രിയങ്കാ ഗാന്ധി


വയനാട് : വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രയിങ്ക ഗാന്ധിയുടെ രണ്ടാംദിവസത്തെ പ്രചരണം ഇന്ന് തിരുവമ്പാടിയില്‍ നടന്നു. ആവേശകരമായ സ്വീകരണമാണ് പ്രിയങ്കഗാന്ധിക്ക് തിരുവമ്പാടി ഏങ്ങപ്പുഴയില്‍ നല്‍കിയത്.വയനാടന്‍ ജനതയ്ക്ക് നന്ദി പറഞ്ഞാണ് പ്രിയങ്കാ ഗാന്ധി തിരുവമ്പാടിയില്‍ പ്രസംഗം ആരംഭിച്ചത്. വയനാടന്‍ ജനതയ്ക്ക് തന്നോടും സഹാദരന്‍ രാഹുല്‍ ഗാന്ധിയോടുമുള്ള സ്‌നേഹത്തെ കുറിച്ചും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

പ്രസംഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ പ്രിയങ്കാഗാന്ധി വലിയ വിമര്‍ശനം ഉയര്‍ത്തി. മോദിയുടെ നയങ്ങള്‍ സുഹൃത്തുകള്‍ക്ക് വേണ്ടിയെന്നും വയനാടന്‍ ജനങ്ങളോട് മോദി ഒരു അനുകമ്പയും കാണിക്കുന്നില്ലെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.

അതേസമയം കര്‍ഷകരെ തള്ളിയുള്ള നിലപാടാണ് മോദി സ്വീകരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നിഷേധിക്കുന്നതായും അവര്‍ പറഞ്ഞു.

ഭരണഘടനയ്ക്ക് വേണ്ടി പോരാടുമെന്നും . ഓരോ വ്യക്തിയുടെയും ഭാവി സുരക്ഷിതമാക്കാന്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും പ്രിയങ്കാ ഗാന്ധി വയാനാട്ടിലെ ജനങ്ങളോട് പറഞ്ഞു.അതേസമയം വയനാടന്‍ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനും അവരുടെ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ സഹായിക്കുമെന്നും പ്രിയങ്കാ ഗാന്ധി ഉറപ്പ് നല്‍കി.

Comments (0)
Add Comment