‘ഇത് ശ്രദ്ധ തിരിക്കാനുള്ള മോദിയുടെ അടവ്’ : സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനുള്ള മോദിയുടെ നീക്കത്തില്‍ അധിർ രഞ്ജന്‍ ചൗധരി

Jaihind News Bureau
Tuesday, March 3, 2020

Adhir-Ranjan-Chowdhary

സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നു എന്ന പ്രസ്താവന മോദിയുടെ പുതിയ അടവെന്ന് കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജന്‍ ചൗധരി. രാജ്യത്ത് ആളിക്കത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള അടവാണ് മോദി നടത്തുന്നതെന്ന് അധിർ രഞ്ജന്‍ ചൗധരി പറഞ്ഞു.

‘രാജ്യത്ത് ആളിക്കത്തുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാവുള്ള മോദിയുടെ തന്ത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നു എന്ന പ്രഖ്യാപനം’ – ചൗധരി ട്വീറ്റ് ചെയ്തു.

വരുന്ന ഞായറാഴ്ച മുതല്‍ തന്‍റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി മോദി ട്വീറ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല വെറുപ്പാണ് മോദി ഉപേക്ഷിക്കേണ്ടതെന്ന് തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.