കോണ്‍ഗ്രസിനെ സാമ്പത്തികമായി പാപ്പരാക്കാന്‍ നീക്കം; പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് കെ.സി. വേണുഗോപാല്‍

 

ആലപ്പുഴ:  കോൺഗ്രസ് പാർട്ടിയെ സാമ്പത്തികമായി പാപ്പരാക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദി നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ആദായ നികുതി വകുപ്പ് ഗുണ്ടകളെ പോലെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1700 കോടി രൂപ അടയ്ക്കണമെന്ന ആദായനികുതി വകുപ്പ്  നോട്ടീസില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. 1076 കോടി അടയ്ക്കണമെന്നാണ് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്. 692 കോടി രൂപ പലിശയായി മാത്രം അടയ്ക്കണം. രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനാണ് ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചുള്ള നീക്കമെന്ന് അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് ഭയമാണെന്നും ആദായനികുതി വകുപ്പിന്‍റെ നീക്കത്തിനെതിരെ നാളെയും മറ്റന്നാളും രാജ്യവാപകമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment