മോദി സര്‍ക്കാര്‍ വ്യാഴാഴ്ച വൈകീട്ട് 7ന് സത്യപ്രതിജ്ഞ ചെയ്യും

Jaihind Webdesk
Sunday, May 26, 2019

ന്യൂഡല്‍ഹി:നരേന്ദ്ര മോദി വ്യാഴാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകുന്നേരം 7 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാനാഥ് കോവിന്ദ് പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മോദിക്കൊപ്പം മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് സത്യപ്രതിജ്ഞ വിവരം ട്വീറ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം നരേന്ദ്ര മോദി രാഷ്ട്രപതിയെ കണ്ട് അവകാശപ്പെട്ടിരുന്നു.