സഹിഷ്ണുതയും സംസ്‌കാരവുമില്ലാത്ത പ്രധാനമന്ത്രിയായിരുന്നു നരേന്ദ്രമോദി എന്ന് ചരിത്രം രേഖപ്പെടുത്തും: എം.എം. ഹസ്സന്‍

Jaihind Webdesk
Monday, May 6, 2019

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം മര്യാദയും മാന്യതയും ഇല്ലാത്ത ഒരു രാഷ്ട്രീയ നേതാവിനെ വാക്കുകളായി മാത്രമേ ജനങ്ങള്‍ കേള്‍ക്കുകയുള്ളൂവെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍. പ്രതിപക്ഷ ബഹുമാനമില്ലാത്ത ജനാധിപത്യ സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത നരേന്ദ്രമോദിയുടെ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബോഫോഴ്‌സ് തോക്ക് ഇടപാടിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് രാജീവ് ഗാന്ധി ചോര്‍ഹെ എന്ന മുദ്രാവാക്യം വിളിച്ചവരാണ് മോദിയും ബിജെപി പ്രവര്‍ത്തകരും എന്നാല്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണത്തിലും സുപ്രീം കോടതിയിലും രാജീവ് ഗാന്ധി കുറ്റക്കാരനല്ലെന്ന് തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ എന്നാല്‍ പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി പറയുന്നത് രാജീവ് ഗാന്ധി അഴിമതിക്കാരനായി ആയി ആണ് മരിച്ചത് എന്നാണ് -എം.എം. ഹസ്സന്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം –