‘വാരണാസിയിലേക്ക് ഓടിപ്പോയ ആളാണ്, അദ്ദേഹത്തോട് ചോദിക്കൂ’; മോദിക്ക് ഖാര്‍ഗെയുടെ മറുപടി

 

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുല്‍ ഗാന്ധിയുടെ റായ്ബറേലി സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.  വാരണാസി മണ്ഡലത്തിലേക്ക് ഓടിപ്പോയ ആളാണ് മോദിയെന്ന് ഖാർഗെ പരിഹസിച്ചു.

‘‘അദ്ദേഹം സ്വയം വാരാണസി മണ്ഡലത്തിലേക്ക് ഓടിപ്പോയ ആളാണ്, അദ്ദേഹത്തോട് ചോദിക്കൂ’’– ഖാർഗെ മാധ്യമങ്ങളോടു പറഞ്ഞു. പരാജയ ഭീതിയിലാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയിലും മത്സരിക്കുന്നതെന്നായിരുന്നു മോദിയുടെ പരാമര്‍ശം.  ബംഗാളിലെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രതികരണം.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽനിന്നും ഉത്തര്‍പ്രദേശിലെ വാരണാസിയിൽനിന്നും മത്സരിച്ചിരുന്നു. ഇരുമണ്ഡലങ്ങളിലും വിജയിച്ച മോദി, വാരണാസിയാണ് നിലനിർത്തിയത്. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു മല്ലികാര്‍ജുന്‍ ഖാർഗെ തിരിച്ചടിച്ചത്.

Comments (0)
Add Comment