മോദി പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച രണ്ട് റാലികള്‍ കൂടി പിന്‍വലിച്ചു; ബംഗാളില്‍ ബി.ജെ.പി വിയര്‍ക്കുന്നു

Jaihind Webdesk
Wednesday, January 23, 2019

Narendra-Modi

കൊല്‍ക്കത്തയിലെ ചരിത്രപ്രധാനമായ ബ്രിഗേഡ് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പങ്കെടുപ്പിച്ച് ബിജെപി സംഘടിപ്പിക്കുമെന്ന റാലി പിന്‍വലിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 10 ലക്ഷം പേര്‍ പങ്കെടുത്ത മഹാസഖ്യറാലിക്ക് ശേഷമാണ് ബിജെപിയുടെ തീരുമാനം.

നേരത്തെ സംസ്ഥാനത്ത് പ്രധാനമന്ത്രിയെ പങ്കെടുപ്പിച്ച് മൂന്ന് റാലി നടത്തുമെന്നായിരുന്നു ബിജെപി പ്രഖ്യാപിച്ചിരുന്നത്. ജനുവരി 28ന് ബോംഗാണിനസെ താക്കൂര്‍ നഗറിലും ഫെബ്രുവരി 8ന് സിലിഗുരിയിലും കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്തും റാലി സംഘടിപ്പിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രഖ്യാപിച്ചിരുന്നത്. കൊല്‍ക്കത്തയിലെ റാലിയാണ് മാറ്റിയത്. അതേ സമയത്ത് അസന്‍സോളില്‍ റാലി നടക്കും. ഈ റാലിയില്‍ മോഡി പങ്കെടുക്കും.

എന്ത് കൊണ്ടാണ് കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്തെ റാലി മാറ്റിവെച്ചതെന്ന് ബിജെപി നേതാക്കള്‍ പറയുന്നില്ല. പിന്നീട് കൊല്‍ക്കത്തയില്‍ ബ്രിഗേഡ് മൈതാനത്ത് റാലി സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപനം. പശ്ചിമബംഗാളില്‍  ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.