‘മോദി അഴിമതിക്കാരെ സംരക്ഷിക്കുന്നു, ഭരണഘടന മാറ്റാന്‍ ആർഎസ്എസ്-ബിജെപി ശ്രമം’; രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

 

തിരുവമ്പാടി/കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മോദി അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണ ഘടന മാറ്റാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നു. തൊഴിലില്ലായ്മ, കർഷക പ്രശ്‌നം എന്നിവയെക്കുറിച്ച് നരേന്ദ്ര മോദിക്ക് മൗനമാണ്. മലയാളത്തിൽ, കൊള്ളയടിക്കലിനെ നരേന്ദ്ര മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നുവെന്നും തിരുവമ്പാടിയിൽ നടന്ന റോഡ് ഷോയിൽ രാഹുൽ ഗാന്ധി പറഞ്ഞു.

Comments (0)
Add Comment