മോദി അഴകിയ രാവണനാകുന്നു…

Jaihind Webdesk
Wednesday, March 27, 2019

ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കഴിവില്‍ വികസിപ്പിച്ചെടുത്ത ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണവിജയം അറിയിക്കാനായിരുന്നു ഒരു സുപ്രധാന പ്രഖ്യാപനം ഉണ്ടെന്ന് പറഞ്ഞ് മോദി കറുത്ത ജാക്കറ്റ് ഇട്ട് ഇന്ന് മാധ്യമങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു പ്രസ് റിലീസില്‍ ഒതുക്കാവുന്ന  അതല്ലെങ്കില്‍ ബഹിരാകാശ മേധാവി പ്രഖ്യാപിക്കേണ്ടിയിരുന്ന ദൌത്യത്തെ തെരഞ്ഞെടുപ്പ് വേളയില്‍ തന്‍റെ വിജയമായി ചിത്രീകരിക്കാനായിരുന്നു മോദിയുടെ ശ്രമം.

നേരത്തെ ശാസ്ത്രജ്ഞര്‍ നടത്തിയ പരീക്ഷണങ്ങളുടെ തുടര്‍ വിജയമായിരുന്നു ഉപഗ്രഹ വേധ മിസൈല്‍. എന്നാല്‍ ഇത് തന്‍റെ നേട്ടമാക്കി ചിത്രീകരിക്കാനായിരുന്നു പ്രധാനമന്ത്രി ശ്രമിച്ചത്.  5 വര്‍ഷക്കാലത്തെ ഭരണത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് ഗുണകരമായി ഒന്നും ചെയ്യാത്ത മോദി തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ഇത്തരം പരീക്ഷണങ്ങളെ തന്‍റെ വിജയമായി കൊണ്ടാടുന്നത് കാണുമ്പോള്‍ അഴകിയ രാവണന്‍റെ അവസ്ഥയിലേയ്ക്ക് പ്രധാനമന്ത്രി മാറുന്ന കാഴ്ചയായിരുന്നു ഇന്ന് കണ്ടത്.

teevandi enkile ennodu para