ടൈറ്റാനിയം കേസ് സി.ബി.ഐയ്ക്ക് വിട്ടത് മോദിയും പിണറായിയും തമ്മിലുള്ള രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍: കെ. മുരളീധരന്‍

Jaihind News Bureau
Thursday, September 5, 2019

ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിട്ടത് പിണറായിയും മോദിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലെന്ന് കെ മുരളീധരന്‍ എം പി. ഇക്കാര്യത്തില്‍ വലിയ ഗൂഢാലോചന നടന്നു. കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ കുടുക്കി ഇല്ലാതാക്കാമെന്ന ബി.ജെപിയുടെ അജണ്ടക്ക് പിണറായി കിട്ടുനില്‍ക്കുന്നു. ഈ നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടും.കേസ് കണ്ടാല്‍ പേടിച്ച് ഓടുന്നവരല്ല കോണ്‍ഗ്രസ്സുകാരെന്നും റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.മുരളീധരന്‍ പറഞ്ഞു.  ബി.ജെ.പിയുടെ കൂട്ടിലുള്ള സി.ബി.ഐയെക്കൊണ്ട് ടൈറ്റാനിയം കേസ് അന്വേഷിപ്പിക്കുക എന്നത് കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളെ മുഴുവന്‍ കുറ്റവാളികളാക്കി അടുത്ത തെരഞ്ഞെടുപ്പില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ഭരണത്തിലെത്തിക്കാന്‍ മോദിയും പിണറായിയും നടത്തിയ ഗൂഢാലോചനയാണ്. ഇതിനെ ഒറ്റക്കെട്ടായി കോണ്‍ഗ്രസും യു.ഡി.എഫും നേരിടും – മുരളീധരന്‍ പറഞ്ഞു.