മോദി നടപ്പാക്കുന്നതും ബ്രിട്ടീഷുകാരുടെ അതേ തന്ത്രം; ഭിന്നിപ്പിക്കുന്നവർക്ക് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

 

മലപ്പുറം: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ച ബ്രിട്ടീഷുകാരുടെ അതേ തന്ത്രം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. കേന്ദ്രത്തിലെയും കേരളത്തിലേയും സർക്കാരുകളെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലൂടെ ജനങ്ങൾ അധികാരത്തിൽ നിന്നും പുറത്താക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വേങ്ങരയിൽ യുഡിഎഫിന്‍റെ വിചാരണ സദസിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment