മോദി സർക്കാർ പ്രാധാന്യം നൽകുന്നത് കോർപ്പറേറ്റുകൾക്ക് മാത്രമെന്ന് രമേശ് ചെന്നിത്തല

രാജ്യത്തിന്‍റെ കാവൽക്കാരനാകേണ്ട പ്രധാനമന്ത്രി കള്ളനാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോർപ്പറേറ്റുകൾക്ക് മാത്രമാണ് മോദി സർക്കാർ പ്രാധാന്യം നൽകുന്നത്. നാലരവർഷം കേരളത്തെ തിരിഞ്ഞു നോക്കാത്ത പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കേരളത്തിലെ നിത്യ സന്ദർശകനായെന്നും സംസ്ഥാനം ഭരിക്കുന്നത് നിഷ്ക്രീയരായ സർക്കാരാണെന്നും ചെന്നിത്തല പറഞ്ഞു. ഐ.എൻ.റ്റി.യു.സി തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

INTUCRamesh Chennithala
Comments (0)
Add Comment