മോദി സർക്കാർ രാജ്യത്തിന്‍റെയും സാധാരണക്കാരുടെ കുടുംബ ബജറ്റിനെയും തകർത്തു : രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, February 6, 2021

Rahul-Gandhi

ന്യൂഡല്‍ഹി : മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ ബജറ്റ് മാത്രമല്ല ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെയും തകര്‍ത്തുവെന്ന് രാഹുല്‍ ഗാന്ധി. കേന്ദ്ര ബജറ്റിന് പിന്നാലെ പാചകവാതകത്തിനും, ഇന്ധനത്തിനും വില വര്‍ധിപ്പിച്ചത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമർശനം.

ബജറ്റിനെതിരെ രൂക്ഷ വിമർശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയർന്നത്. മോദി സർക്കാരിന്‍റെ അടുപ്പക്കാർക്ക് വേണ്ടി മാത്രമുള്ള ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചതെന്ന് ബജറ്റിന് പിന്നാലെ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. അതിര്‍ത്തിയില്‍ ചൈനയെ പ്രതിരോധിക്കുന്ന സൈനികര്‍ക്കും അന്നദാതാക്കളായ കര്‍ഷകര്‍ക്കുമായി ഒന്നുതന്നെ ബജറ്റിലില്ലെന്നും ചെറുകിട ഇടത്തരം വ്യവസായ മേഖലയെ ബജറ്റില്‍ തഴഞ്ഞുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.