മൂന്നാം മോദി സര്‍ക്കാര്‍: മാറ്റമില്ലാതെ അഴിച്ചുപണി, കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനം

 

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിലെ കേന്ദ്രമന്ത്രിമാരെ പ്രഖ്യാപിച്ചു. രണ്ടാം മോദി സര്‍ക്കാരിലെ പ്രധാനവകുപ്പുകളില്‍ മാറ്റമില്ലാതെയാണ് അഴിച്ചുപണി. ആഭ്യന്തരമന്ത്രിയായി അമിത്ഷാ തുടരും, പ്രതിരോധം രാജ്‌നാഥ് സിംഗ്, ധനകാര്യം നിര്‍മ്മല സീതാരാമന്‍, വിദേശം എസ്. ജയശങ്കര്‍, ഉപരിതല ഗതാഗതം നിതിന്‍ ഗഡ്ഗരി എന്നിവയാണ് നിലനിര്‍ത്തിയത്. അതേസമയം, കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിക്ക് സാംസ്‌കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനം നല്‍കി. റെയില്‍വേ വാര്‍ത്താ വിതരണം അശ്വനി വൈഷ്ണവ്. നഗരവികസനം മനോഹര്‍ലാല്‍ ഘട്ടര്‍, വാണിജ്യം പീയുഷ് ഗോയല്‍, കൃഷി, ഗ്രാമവികസനം ശിവരാജ് സിംഗ് ചൗഹാന്‍, ചെറുകിടവ്യവസായം ജിതിന്‍ റാം മാഞ്ചി, വിദ്യാഭ്യാസം ധര്‍മേന്ദ്ര പ്രധാന്‍. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ കേന്ദ്ര ആരോഗ്യമന്ത്രിയായതോടെ ബിജെപി ഇനി ആര് നയിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്.

Comments (0)
Add Comment