മോദിയുടെ ഭരണം കുത്തകമുതലാളിമാര്‍ക്ക് കൊള്ളയടിക്കാന്‍ വേണ്ടിമാത്രം: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി.

ന്യൂദല്‍ഹി: റഫേല്‍ അഴിമതിയിലും കര്‍ഷക വിഷയത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിയുടെ നാലരവര്‍ഷത്തെ ഭരണംകൊണ്ട് കര്‍ഷകര്‍ക്ക് ഒരു രൂപയുടെ ആശ്വാസനടപടികളും മോദി പ്രഖ്യാപിച്ചിട്ടില്ല. ഇത് കര്‍ഷകരോട് ചെയ്ത കൊടുംക്രൂരതയും വഞ്ചനയുമാണ്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തത്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ആദ്യം നടപ്പാക്കിയത് കര്‍ഷകരുടെ കടം എഴുതിത്തള്ളുന്ന നടപടികളാണ്. കര്‍ഷകരെ വഞ്ചിച്ച ചരിത്രം മാത്രമേ പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കുത്തകമുതലാളിമാര്‍ക്ക് കൊള്ളയടിക്കാന്‍വേണ്ടി മാത്രമായിരുന്നു മോദിയുടെ നാലരവര്‍ഷത്തെ ഭരണം. റാഫേല്‍ ഇടപാടിലൂടെ അനില്‍ അംബാനിക്ക് കൊള്ളയടിക്കാനുള്ള സാഹചര്യമാണ് പ്രധാനമന്ത്രി ഒരുക്കിയത്. ദേശസ്‌നേഹത്തെക്കുറിച്ച് പറയുന്ന പ്രധാനമന്ത്രിയും ബി.ജെ.പി ആദ്യം ദേശസ്‌നേഹം എന്താണെന്ന് പഠിക്കട്ടേ. റഫേല്‍ ഇടപാടില്‍ ജി.പി.സി അന്വേഷണം തന്നെ വേണം. ഇതില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച്ചക്കില്ല.

Comments (0)
Add Comment