പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താടിയും രാജ്യത്തിന്‍റെ ജിഡിപിയും തമ്മില്‍ താരമ്യപ്പെടുത്തുന്ന രസകരമായ ചിത്രം പങ്കുവെച്ച് ശശി തരൂർ എം.പി. രാജ്യത്തിന്‍റെ ജിഡിപിയിൽ ഉണ്ടായ തകർച്ചയെ നരേന്ദ്ര മോഡിയുടെ താടിയുമായി താരതമ്യം ചെയ്താണ് ശി തരൂർ വിമർശനം ഉന്നയിച്ചത്. മോഡിയുടെ താടി കൂടുന്നത് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറയുന്നു എന്ന് സംവേദിക്കുന്നതാണ് ചിത്രം.
മോഡിക്ക് താടി കുറവുണ്ടായിരുന്ന 2017-18 സാമ്പത്തിക വർഷത്തിൽ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച. അടുത്ത വർഷം താടി അൽപ്പം നീണ്ടു. അതിനനുസരിച്ച് വിവിധ പാദങ്ങളിലായി ജിഡിപി താഴേക്ക് കൂപ്പു കുത്തി. താടിക്ക് നീളം കൂടിയ 2019-20 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തോടെ അത് 4.5 ശതമാനമായി തകർന്നു. 2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങള്‍ പങ്കുവെച്ച് ‘ഇതൊക്കെയാണ് ഒരു ഗ്രാഫിക് അവതരണം’ എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്.