‘അന്തസ് വേണമെടാ അന്തസ്’; മുകേഷിനെ നിലംതൊടീക്കാതെ സോഷ്യല്‍മീഡിയ; എംഎല്‍എക്കെതിരെ ഇടത് അനുഭാവികളും

Jaihind Webdesk
Sunday, July 4, 2021

സഹായത്തിന് വിളിച്ച കുട്ടിയോട് അപമര്യാദയായി പെരുമാറിയത് വിവാദമായതോടെ വിശദീകരണവുമായി എത്തിയ കൊല്ലം എംഎല്‍എ എം മുകേഷിനെ നിലംതൊടീക്കാതെ സോഷ്യല്‍ മീഡിയ. മീറ്റിംഗിനിടെ നിരന്തരമായി വിളിച്ചപ്പോള്‍ ക്ഷമ നശിച്ചെന്നും അച്ഛന്‍റെ സ്ഥാനത്തുനിന്ന് ചൂരലിന് അടിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നുമൊക്കെയാണ് മുകേഷ് വിശദീകരിച്ചത്. ആസൂത്രിതമായ നീക്കമാണ് തനിക്കെതിരെ നടക്കുന്നതെന്ന് സ്ഥാപിക്കാനും വിശദീകരണത്തിലൂടെ ശ്രമിച്ചു. എന്നാല്‍ ഏത് സാഹചര്യത്തിലായാലും എംഎല്‍എയുടെ പെരുമാറ്റം തീര്‍ത്തും മോശമായിപ്പോയെന്നും പാര്‍ട്ടി പ്രവര്‍ത്തകരായ തങ്ങള്‍ക്കുപോലും ഇതേ അനുഭവം ഉണ്ടായിട്ടുള്ളതെന്നും വ്യക്തമാക്കി നിരവധി ഇടത് അനുഭാവികളും മുകേഷിനെതിരെ രംഗത്തെത്തി.

ഇതിന് മുമ്പും മുകേഷിന്‍റെ പെരുമാറ്റം വിവാദമായിട്ടുണ്ട്. അന്ന് തന്നെ വിളിച്ച ആളിനെതിരെ അസഭ്യപ്രയോഗമായിരുന്നു മുകേഷ് നടത്തിയത്. ആ സംഭവത്തിന് പിന്നാലെ ‘അന്തസ് വേണമെടാ’ എന്ന പ്രയോഗം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ അതേ വാക്കുകളാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ മുകേഷ് എംഎല്‍എയ്ക്ക് എതിരെ ഉയരുന്നത്. ഇടതുപക്ഷ അനുഭാവികളും സ്വന്തം പാര്‍ട്ടിയിലെ ചിലര്‍ തന്നെയും മുകേഷിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.

മുകേഷിന്‍റെ വിശദീകരണത്തിന് താഴെ വന്ന ഇടതുപക്ഷ അനുഭാവികളുടെ ഏതാനും കമന്‍റുകള്‍: