എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ മരണത്തില്‍ ചിരിച്ചുകൊണ്ട് പ്രതികരണവുമായി എംഎം മണി; സുരേന്ദ്രനോട് ഉപമിച്ച് സമൂഹമാധ്യമങ്ങള്‍ | VIDEO

Jaihind Webdesk
Tuesday, January 11, 2022

ഇടുക്കിയിലെ എസ്എഫ്‌ഐ പ്രവർത്തകന്‍റെ മരണത്തിൽ പ്രതികരണം ആരായവേ ചിരിച്ചുകൊണ്ട് മറുപടി പറയുന്ന മുൻ മന്ത്രി എം.എം മണിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചിരിയോടെ ‘എന്‍റെ പേര് പറയണോ?’ എന്ന ചോദ്യത്തോടെയായിരുന്നു പ്രവര്‍ത്തകന്‍റെ മരണത്തില്‍ മുതിര്‍ന്ന നേതാവിന്‍റെ പ്രതികരണം. ഒപ്പമുള്ളവര്‍ കൂടെ ചിരിക്കുന്നതും കേള്‍ക്കാം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ ചിരിയോടാണ് സമൂഹമാധ്യമങ്ങള്‍ ഇതിനെ ഉപമിക്കുന്നത്. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സുരേന്ദ്രന്‍റെ ചിരി.

പ്രവര്‍ത്തകരുടെ മരണത്തിലുള്ള വിഷമമോ കുടുംബത്തോടുള്ള സ്നേഹമോ അല്ല, മറിച്ച് പാര്‍ട്ടിക്ക് രക്തസാക്ഷിയെ ലഭിക്കുന്നതിലുള്ള സന്തോഷമാണ് ഇത്തരക്കാര്‍ക്കെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. കൊലച്ചിരി എന്ന തരത്തില്‍ നിരവധി കമന്‍റുകളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു.