ഇടത് യൂണിയനുകള്‍ക്കെതിരായ ആരോപണം : വൈദ്യുത മന്ത്രിയാണോ പിന്നിലെന്ന് എംഎം മണി

Jaihind Webdesk
Tuesday, February 15, 2022

ഇടുക്കി: മുൻ വൈദ്യുത വകുപ്പ് മന്ത്രിക്കും  ഇടത് യൂണിയനുകള്‍ക്കുമെതിരെ കെഎസ്ഇപി ചെയർമാന്‍റെ ആരോപണത്തില്‍ പ്രതികരണവുമായി എംഎം മണി. വൈദ്യുത മന്ത്രി കൃഷ്ണന്‍കുട്ടിക്ക് പറയാനുള്ളത് ചെയർമാനെ കൊണ്ട് പറയിപ്പിച്ചതാണോയെന്ന് അദ്ദേഹം ചോദിച്ചു.

വൈദ്യുതി ബോർഡ് ചെയർമാൻ അശോകൻ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്? മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോൾ മറുപടി പറയാനില്ല. താൻ മന്ത്രിയായിരിക്കെ വൈദ്യുതി ബോർഡിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തി.

വൈദ്യുതി ഉൽപ്പാദനം ഉയർത്തി. ഇടത് മന്ത്രിമാരിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചു. നാലര വർഷമാണ് താൻ മന്ത്രിയായിരുന്നത്. അത് കെഎസ്ഇബിയുടെ സുവർണകാലമായിരുന്നുവെന്നും മണി പറഞ്ഞു.