ഒരു വിജ്ഞാപനവും അംഗീകരിക്കില്ല; വനംവകുപ്പ് ഇറങ്ങി നടക്കണമോയെന്ന് നാട്ടുകാർ തീരുമാനിക്കുമെന്ന് എംഎം മണി

ചിന്നക്കനാല്‍ ഫോറസ്റ്റ് വിജ്ഞാപനത്തില്‍ പ്രതികരണവുമായി എംഎം മണി എംഎല്‍എ. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്ന് എംഎം മണി പറഞ്ഞു. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാര്‍ തീരുമാനിക്കും.വിജ്ഞാപനം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്നും മണി പറഞ്ഞു. സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മണി. വിജ്ഞാപനം പിന്‍വലിക്കണം. നടപടികളുമായി മുമ്പോട്ട് പോയാല്‍ ജനങ്ങള്‍ നേരിടും. ഇക്കാര്യത്തില്‍ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണ്. ഈ സമരത്തിന് ഒപ്പം നില്‍ക്കാത്തവരെ ജനം ഒറ്റപ്പെടുത്തും. നവകേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിനു മുമ്പ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മണി കൂട്ടിച്ചേര്‍ത്തു.

 

Comments (0)
Add Comment