പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്ഭവന് മുന്നില്‍ എം.എം ഹസന്‍റെ ഉപവാസ സമരം

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ  മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസന്‍റെ ഉപവാസ സമരം ഇന്ന്.  രാജ്ഭവന് മുന്നിൽ നടക്കുന്ന 24 മണിക്കൂർ ഉപവാസ സമരം, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍  ഉദ്ഘാടനം ചെയ്യും. പൗരത്വ ഭേദഗതി നിയമം പിൻവലിക്കും വരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എം.എം ഹസൻ പറഞ്ഞു.

നെഹ്രു സെന്‍ററിന്‍റെ ആഭിമുഖ്യത്തിലാണ്  ചെയര്‍മാന്‍ കൂടിയായ എം.എം ഹസന്‍റെ ഉപവാസ സമരം. രാജ്ഭവന് മുന്നില്‍  നടത്തുന്ന 24 മണിക്കൂര്‍ ഉപവാസം,  രാവിലെ 10 ന് ആരംഭിച്ച് നാളെ പത്തുമണിക്ക് സമാപിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി സമാപനച്ചടങ്ങില്‍ പങ്കെടുക്കും.

മതേതര ജനാധിപത്യ ശില്പിയായ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്രുവിന്‍റെ സ്മരണ നിലനിര്‍ത്താനും ആശയങ്ങള്‍ പ്രചരിപ്പിക്കാനും നാല് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നെഹ്രു സെന്‍റര്‍. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിലും, മോദി ഭരണത്തിനെതിരെയുമാണ് മുൻ കെ.പി.സി.സി അധ്യക്ഷന്‍റെ ഉപവാസ സമരം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ ഉപവാസ സമരത്തിൽ പങ്കെടുക്കും.

MM HassanCAA
Comments (0)
Add Comment