‘സംസ്ഥാനത്ത് സിപിഎം-ബിജെപി ധാരണ ; ശബരിമലയില്‍ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു’ : എം.എം ഹസന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സിപിഎം-ബിജെപി ധാരണ എന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. ബിജെപിക്ക് സ്ഥാനാർത്ഥികളെ വിതരണം ചെയ്യുന്ന ജോലി സിപിഎം ഏറ്റെടുത്തു. ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു എന്നും എംഎം ഹസൻ ആരോപിച്ചു.

കേരളത്തിൽ സിപിഎം-ബിജെപി അന്തർധാര സജീവമാണ്. ഇതിന്‍റെ ഭാഗമായാണ് കേരളത്തിലുടനീളം ബിജെപിയും സിപിഎമ്മും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. കോൺഗ്രസ്‌ മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യം. ഇതാണ് അന്തർധാരയ്ക്ക് കാരണം. ബിജെപിക്ക് സ്ഥാനാർത്ഥികളെ വിതരണം ചെയ്യുന്ന ജോലി സിപിഎം ഏറ്റെടുത്തെന്നും സിപിഎം പ്രവർത്തകരാണ് ഇപ്പോൾ എൻഡിഎ സ്ഥാനാർഥികളെന്നും എംഎം ഹസൻ പറഞ്ഞു.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമല പ്രശ്നം വിവാദമാക്കിയത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ നൂറു ദിവസത്തിനകം ശബരിമലയില്‍ നിയമ നിർമാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുഭരണം തകർത്ത കേരളത്തിന്‍റെ പ്രതാപം വീണ്ടെടുക്കുകയാണ് യുഡിഎഫിന്‍റെ ലക്ഷ്യമെന്നും എംഎം ഹസൻ വ്യക്തമാക്കി. തിരുവനന്തപുരത്തു മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു എംഎം ഹസൻ.

https://www.facebook.com/JaihindNewsChannel/videos/776619593238960

Comments (0)
Add Comment