കോൺഗ്രസ്സ് മുക്ത ഭാരതമാണ് മോദിയുടെ സ്വപ്നമെങ്കിൽ കോൺഗ്രസ് മുക്ത കേരളമാണ് പിണറായിയുടെ ലക്ഷ്യം : എം എം ഹസ്സൻ

Jaihind Webdesk
Sunday, April 7, 2019

M.M-Hassan

കോൺഗ്രസ്സ് മുക്ത ഭാരതമാണ് മോദിയുടെ സ്വപ്നമെങ്കിൽ കോൺഗ്രസ് മുക്ത കേരളമാണ് പിണറായിയുടെ ലക്ഷ്യമെന്ന് മുൻ കെ പി സി സി പ്രസിഡന്റ് എം എം ഹസ്സൻ. സംഘികളും സഖാക്കളും കൈകോർത്ത് പിടിച്ച് കൈപത്തിയെ പരാജയപ്പെടുത്തുവാൻ ശ്രമിക്കുന്നു. വി എസ്സിന് തെരഞ്ഞെടുപ്പ് ഫലം വന്നാൽ രാഹുൽ ഗാന്ധി ആരാണെന്ന് മനസ്സിലാവുമെന്നും എം എം ഹസ്സൻ കണ്ണൂരിൽ പറഞ്ഞു.

ഇന്ത്യയിൽ ബിജെപി നടപ്പിലാക്കുന്ന അക്രമ രാഷ്ട്രീയമാണ് കേരളത്തിൽ സി പി എം ചെയ്യുന്നത് മാർക്കിസ്റ്റ് പാർട്ടിയും ബി ജെ പി യും അക്രമരാഷ്ട്രിയത്തിന്റെ കാര്യത്തിൽ ഒരേ തൂവൽ പക്ഷികളാണ് കോൺഗ്രസ്സ് മുക്ത ഭാരതമാണ് മോദിയുടെ സ്വപ്നമെങ്കിൽ കോൺഗ്രസ് മുക്ത കേരളമാണ് പിണറായിയുടെ ലക്ഷ്യമെന്നും എം എം ഹസ്സൻ പറഞ്ഞു.  സംഘികളും സഖാക്കളും കൈകോർത്ത് പിടിച്ച് കൈപത്തിയെ പരാജയപ്പെടുത്തുവാൻ ശ്രമിക്കുകയാണ്

മാർക്കിസ്റ്റ് പാർട്ടി ഒരു കേന്ദ്ര വിരുദ്ധ സമരവും നടത്തിട്ടില്ല. കേന്ദ്ര സർക്കാരിനെതിരെ ശബ്ദിക്കാൻ മാർക്കിസ്റ്റ് പാർട്ടി തയ്യാറല്ല.
എസ് എൻ സി ലാവ് ലിൻ കേസിൽ സിബിഐ സഹായം കിട്ടാൻ വേണ്ടിയാണ് കേന്ദ്ര വിരുദ്ധ സമരത്തിന് സി പി എം തയ്യാറാവാത്തതെന്നും എം എം ഹസ്സൻ കുറ്റപ്പെടുത്തി

ഏതെങ്കിലും പിബി അംഗം ബി ജെ പി നേതാക്കൾക്ക് എതിരെ മത്സരിക്കുന്നില്ല. രണ്ട് കുട്ടരുടെയും ലക്ഷ്യം കൈപ്പത്തിയെ പരാജയപ്പെടുത്തലാണ്. രാഹുൽ ഗാന്ധിക്ക് എതിരെയുള്ള വിമർശനങ്ങൾക്ക് രാഹുൽ ഗാന്ധി മറുപടി പറയില്ല. കോൺഗ്രസ്സ് നേതാക്കൾ പറയും പിണറായിയുടെ അപ്പക്കഷ്ണവും വാങ്ങി നട്ടെല്ലിന്റ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നിൽക്കുന്ന വി എസ്സിന് തെരഞ്ഞെടുപ്പ് റിസൾട്ട് വന്നാൽ രാഹുൽ ഗാന്ധി ആരാണെന്ന് മനസ്സിലാവുമെന്നും ഹസ്സൻ പറഞ്ഞു

ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ,നേതാക്കളായ മാർട്ടിൻ ജോർജ്ജ്, ബിജു ഉമ്മർ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.[yop_poll id=2]