ബിജെപിയുടെ സങ്കല്പ പത്രത്തിന് സംഘപരിവാർ മാനിഫെസ്റ്റോ എന്ന പേര് നൽകണമെന്ന് എംഎം ഹസ്സൻ

Jaihind Webdesk
Tuesday, April 9, 2019

ബിജെപിയുടെ സങ്കല്‍പ് പത്രത്തിന് സംഘപരിവാർ മാനിഫെസ്റ്റോ എന്ന പേര് നൽകണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സൻ.  കര്‍ഷകര്‍ക്കോ പാവപ്പെട്ടവർക്കോ ക്ഷേമം നൽകുന്ന ഒന്നും പത്രികയിൽ ഇല്ലെന്നും എംഎം ഹസൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി പുറത്തിറക്കിയ സങ്കല്‍പ് പത്ര് എന്ന തെരഞ്ഞെടുപ്പു പ്രകടന പത്രികയെ സംഘപരിവാറിന്‍റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാം. കര്‍ഷകര്‍ക്കോ, പാവപ്പെട്ടവർക്കോ ക്ഷേമം നല്‍കുന്ന ഒന്നും തന്നെ പ്രകടന പത്രികയിൽ ഇല്ല. രാമക്ഷേത്ര നിർമാണം, ഏകികൃത സിവിൽ കോഡ്, മുത്തലാഖ് നിയമം തുടങ്ങിയവയാണ് പത്രികയിൽ ഉള്ളത്. സർക്കാരിന്‍റെ ഭരണ നേട്ടങ്ങളോ, വികസന നേട്ടങ്ങളോ പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും എംഎം ഹസ്സൻ പറഞ്ഞു.

ദാരിദ്ര്യം തൊഴിലില്ലായ്മ തുടങ്ങിയവയിടുള്ള യുദ്ധ പ്രഖ്യാപനമാണ് കോൺഗ്രസിന്‍റെ പ്രകടന പത്രിക. കോൺഗ്രസിന് മൃദുഹിന്ദു സമീപനമാണ് എന്ന് പറയുന്നത് അവർ കോൺഗ്രസിനെ ഭയപ്പെടുന്നത് കൊണ്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് എംകെ രാഘവനെതിരെ ഉയർന്നിരിക്കുന്ന ആരോപണം ബോധപുർവ്വവും ആസൂത്രിതവും ആണെന്നും എംഎം ഹസ്സൻ മാധ്യമങ്ങളോട് പ്രതികരിച്ചു.