മുഖ്യമന്ത്രി ഉത്തരമില്ലാതെ ഒളിച്ചോടുന്നു ; സ്പ്രിങ്ക്ളറില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എം.എം ഹസന്‍ | Video

Jaihind News Bureau
Monday, April 20, 2020

 

തിരുവനന്തപുരം : സ്പ്രിങ്ക്ളർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാതെ ഒളിച്ചോടുകയാണെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസന്‍. ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയുടെ ധാർമ്മിക ഉത്തരവാദിത്തമാണെന്നും വിഷയത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ നടപടിക്രമങ്ങളും ലംഘിച്ചാണ് സ്പ്രിങ്ക്‌ളറുമായി കരാറിൽ ഏർപ്പെട്ടത്. എല്ലാ കരാറുകളിലും ഒപ്പിടുന്നത് ഗവർണറുടെ അനുമതിയോടെ മുദ്രപത്രത്തിലാണ്. എന്നാൽ ഈ കരാറിൽ ഗവർണറുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ഇതു വ്യക്തമാക്കുന്നത് തിടുക്കപ്പെട്ടാണ് കരാറിൽ ഏർപ്പെട്ടതെന്നാണ്. ഇത് എന്തിനുവേണ്ടിയാണെന്ന് എം.എം ഹസന്‍ ചോദിച്ചു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിഷയത്തില്‍ ‍ഒന്നും മിണ്ടിയിട്ടില്ല. കാനം കാനനത്തിൽ തപസിരിക്കുകയാണോ എന്ന് സംശയമാണെന്നും അദ്ദേഹം പരിഹസിച്ചു.