മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് മാറി നിൽക്കണം; സർക്കാർ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു: എം. എം. ഹസ്സൻ

 

തിരുവനന്തപുരം: കേരളത്തിലെ ജനവിധി മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരുവാനുള്ള ധാർമിക അവകാശം നഷ്ടപ്പെടുത്തിയെന്ന് യുഡിഎഫ് കൺവീനർ എം. എം. ഹസ്സൻ. മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് മാറി നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാര്‍ലമെന്‍റ്  തിരഞ്ഞെടുപ്പിലെ
ഉജ്ജ്വല വിജയത്തിൽ തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വിജയ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എം. ഹസ്സന്‍. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടേറിയറ്റിനു മുന്നിലേക്ക്
കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി . തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ പായസം വെച്ച് വിതരണം ചെയ്തു.

Comments (0)
Add Comment