തിരുവനന്തപുരം: ജോസ്.കെ. മാണി കാട്ടിയത് കടുത്ത വഞ്ചനയെന്ന് യുഡിഎഫ് കണ്‍വീനർ എം.എം ഹസന്‍. കെ.എം മാണിയെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവരാനാണ് രാജ്യസഭാ സീറ്റ് നൽകിയത്. ജോസ്.കെ മാണി മാത്രം രാജിവെച്ചാൽ പോര, തോമസ് ചാഴിക്കാടനും എം.പി സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
കെ.എം മാണിയുടെ ആത്മാവ് ജോസ്.കെ മാണിക്ക് മാപ്പ് നൽകില്ല. രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനമാണിത്. ഇടതുപക്ഷവുമായി രഹസ്യ ബന്ധം ഉറപ്പിച്ച ശേഷമായിരുന്നു യു.ഡി എഫിൽ നിന്ന് പുറത്താക്കിയെന്ന നാടകം കളിച്ചത്. എൻ സിപി യുഡിഎപിലേക്ക് വരാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവുമായി മാണി.സി. കാപ്പൻ ആശയ വിനിമയം നടത്തിയിട്ടുണ്ട്. യു.ഡി.എഫിന്‍റെ അടിത്തറ ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു.