എംഎൽഎ കെ.ടി. ജലീലിനെതിരെ നടത്തിയ യൂത്ത് ലീഗിന്‍റെ പ്രതിഷേധ മാർച്ചില്‍ സംഘർഷം

 

മലപ്പുറം: തവനൂർ എംഎൽഎ കെ.ടി. ജലീലിന്‍റെ എടപ്പാളിലെ ഓഫീസിലേക്ക് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്‍റെ ചോർച്ചക്ക് കാരണമായ തുടർ നിർമാണ പ്രവർത്തനങ്ങളിൽ നടന്ന അഴിമതിക്ക് നേതൃത്വം നൽകിയ ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്. എംഎൽഎ ഓഫീസിന് സമീപം പോലീസ് മാർച്ച് തടഞ്ഞെങ്കിലും പോലീസിനെ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്ന് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ഫൈസൽ ബാബു പറഞ്ഞു.

റഗുലേറ്റർ നിർമാണത്തിന് പ്രൊജക്റ്റ് തയ്യാറാക്കിയ ഡൽഹി ഐഐടി നിർദ്ദേശിച്ച നിലവാരമുള്ള ഷീറ്റുകൾക്ക് പകരം ചൈനയിൽ നിന്ന് ഇറക്കിയ നിലവാരമില്ലാത്ത ഷീറ്റുകൾ ഉപയോഗിച്ചത്തിന്‍റെ ഫലമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചോർച്ച. ഈ ഷീറ്റുകൾ ഇറക്കുമതി ചെയ്യാൻ അനുമതി ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്തെഴുതിയ തവനൂർ എംഎൽഎ കെ.ടി. ജലീലിന് അഴിമതിയിൽ നേരിട്ട് പങ്കുണ്ടെന്നാണ് ആരോപണം.

Comments (0)
Add Comment