സുപ്രീംകോടതി വിമര്‍ശനത്തിന് പിന്നാലെ ഗവര്‍ണര്‍ തിരിച്ചയച്ച ബില്ലുകള്‍ വീണ്ടും പാസാക്കി തമിഴ്‌നാട് നിയമസഭ. പ്രത്യേകം വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലാണ് പത്ത് ബില്ലുകള്‍ സഭ പാസാക്കിയത്. ഗവര്‍ണര്‍ പദവി നീക്കം ചെയ്യേണ്ടതാണെങ്കിലും പദവിയുള്ളിടത്തോളം കാലം ഗവര്‍ണര്‍മാര്‍ ജനാധിപത്യത്തെ ബഹുമാനിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ രണ്ടു വര്‍ഷമായി തടഞ്ഞുവച്ചതിലൂടെ തമിഴ്‌നാട്ടിലെ ജനങ്ങളെയും നിയമസഭയെയും ഗവര്‍ണര്‍ അപമാനിക്കുകയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.