എം.കെ രാഘവന്‍ എം.പി ദുബായില്‍ എമിറേറ്റ്‌സ് വിമാനക്കമ്പനിയുമായി ചര്‍ച്ച നടത്തി ; കോഴിക്കോട് – ദുബായ് സര്‍വീസ് നടപടികള്‍ക്ക് അതിവേഗം

ദുബായ് : കോഴിക്കോട്- ദുബായ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് എമിറേറ്റ്‌സ് വിമാനക്കമ്പനി അധികൃതരുമായി കോഴിക്കോട് എം.പി എം.കെ രാഘവന്‍ ദുബായില്‍ ചര്‍ച്ച നടത്തി. എമിറേറ്റിന്‍റെ ഇന്ത്യാ-വെസ്റ്റ്ഏഷ്യ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് അഹമ്മദ് ഹാഷിം അല്‍ ഖൂറിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. 45 മിനിറ്റോളം ചര്‍ച്ച നീണ്ടുനിന്നു.

ഇതോടെ വലിയ ഇടവേളയ്ക്ക് ശേഷം ദുബായ് കേന്ദ്രമായ എമിറേറ്റ്‌സ് വിമാനക്കമ്പനിയുടെ കോഴിക്കോട് സര്‍വീസ് വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാകുകയാണ്. ഇനി വൈകാതെ എമിറേറ്റ്‌സ് സംഘം ഡല്‍ഹിയിലെത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയുണ്ടെന്നും മറ്റ് നടപടികള്‍ വൈകാതെ പൂര്‍ത്തിയാകുമെന്നും എം.കെ രാഘവന്‍ എം.പി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, ഇന്‍കാസ് ഭാരവാഹികളായ ഫൈസല്‍ കണ്ണോത്ത്, ഇക്ബാല്‍ ചെക്യാട് എന്നിവരും എം കെ രാഘവനൊപ്പം ഉണ്ടായിരുന്നു.

mk raghavan mpEmirates
Comments (0)
Add Comment