കോഴിക്കോട് പാര്‍ലമെന്‍റിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എം.കെ രാഘവന്‍ എം.പിയുടെ സഹായം; 10000 കിലോ അരി കൈമാറി

Jaihind News Bureau
Thursday, April 30, 2020

MK-Raghavan

കോഴിക്കോട് പാര്‍ലമെന്‍റിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എം.കെ രാഘവന്‍ എം.പിയുടെ സഹായം.പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സഹായത്തോടുകൂടി 10000 കിലോ അരി ജില്ലാ കളക്ടര്‍ സാമ്പശിവ റാവുവിന് അദ്ദേഹം കൈമാറി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് 10000 കിലോ അരിയും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അദ്ദേഹം കൈമാറിയിരുന്നു. ഇതോടെ പാര്‍ലമെന്‍റ് മണ്ഡലത്തിലേക്കായ് ആകെ 20000 കിലോ അരി ലഭ്യമാക്കിയതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എം.കെ രാഘവന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

കോഴിക്കോട് പാര്‍ലമെന്‍റ് മണ്ഡലത്തിലെ തദ്ദേസസ്വയംഭരണ സ്ഥാപനങ്ങളിലേക്കായി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്‍റെ സഹായത്തോട് കൂടി 10000 (പതിനായിരം) കിലോ അരി ജില്ലാ കളക്ടര്‍ എസ് സാമ്പശിവ റാവുവിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വെച്ച് കൈമാറി.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ സഹായത്തോട് കൂടി കോഴിക്കോട് കോര്‍പ്പറേഷന്‍ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് 10000 (പതിനായിരം) കിലോ അരി ഇന്നലെ എം.പി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് കൈമാറിയിരുന്നു.

മണ്ഡലത്തിലെ ബാക്കിവരുന്ന 3 മുനിസിപ്പാലിറ്റികള്‍, 28 പഞ്ചായത്തുകള്‍ എന്നിവയ്ക്കായുള്ള 10000 (പതിനായിരം) കിലോ അരിയാണ് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.

ഇതോടെ പാര്‍ലമെന്‍റ് മണ്ഡലത്തിലേക്കായ് ആകെ 20000 (ഇരുപതിനായിരം) കിലോ അരി ലഭ്യമാക്കി.

കലക്ടര്‍ക്ക് ഇന്ന് കൈമാറിയ അരി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറും.