പിണറായിയുടെ ആലയില്‍ കെട്ടാനുളള പശുവല്ല മുസ്ലീം ലീഗെന്ന് എംകെ മുനീര്‍; യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് ലീഗെന്നും മറുപടി


മുഖ്യമന്ത്രി പിണറായി വിജയന്റെ ആലയില്‍ കെട്ടാനുള്ള പശുവല്ല മുസ്ലീം ലീഗെന്ന് മുതിര്‍ന്ന ലീഗ് നേതാവ് എം.കെ മുനീര്‍. ഒരു മുന്നണിയില്‍ നില്‍ക്കുമ്പോള്‍ മറ്റൊരു മുന്നണിയെ പ്രണയിക്കുന്ന പാരമ്പര്യം ലീഗിനില്ല. മുസ്ലീം ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും എം.കെ. മുനീര്‍ പറഞ്ഞു. മുസ്ലീം ലീഗിനെ പിന്തുണച്ചുകൊണ്ടുള്ള എല്‍ഡിഎഫ് നേതാക്കളുടെ പ്രസ്താവനകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വ്യക്തമായ നിലപാടുമായി എംകെ മുനീര്‍ രംഗത്തെത്തിയിരിക്കുന്നത്.

Comments (0)
Add Comment