കാണാതായ പെൺകുട്ടി ചെന്നൈയിലെത്തി; എഗ്‌മോര്‍ ട്രെയിൻ ഇറങ്ങിയെന്ന് സ്ഥിരീകരിച്ച് പോലീസ്

 

തിരുവനന്തപുരം: കാണാതായ അസം സ്വദേശിനി തസ്മീത് തംസു (13) ചെന്നൈയിലെത്തിയെന്നു സ്ഥിരീകരണം. ഇന്നു രാവിലെ ആറരയോടെയാണ് കന്യാകുമാരി – എഗ്‌മോര്‍ ട്രെയിൻ ചെന്നൈയിലെത്തിയത്. അതിൽ കുട്ടിയുണ്ടായിരുന്നുവെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ കുട്ടിയെ കണ്ടെത്താനായില്ല. മറ്റേതെങ്കിലും ട്രെയിനിൽ കയറി ചെന്നൈ വിട്ടിട്ടുണ്ടാവാമെന്നാണു നിഗമനം. ഗുവാഹത്തി ട്രെയിനിൽ കയറിയതായാണു സംശയം. തമിഴ്നാട് പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്.

കന്യാകുമാരിയിൽ വച്ച് കുട്ടി മൂന്നു പ്രാവശ്യം ട്രെയിനില്‍ കയറിയിറങ്ങി. ഒടുവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അല്‍പം മുമ്പ് കയറിയെന്നു നേരത്തേ കണ്ടെത്തിയിരുന്നു തുടർ‌ന്ന് എല്ലാ സ്‌റ്റേഷനുകളിലേക്കും പോലീസ് സംഘം പുറപ്പെട്ടു. കമ്മിഷണറുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. ഒരു പോലീസ് സംഘം കുട്ടിയുടെ ജന്മദേശമായ അസമിലേക്കും പോകും.

Comments (0)
Add Comment