കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങള്‍ ; കടലിന്‍റെ മക്കളുടെ നൊമ്പരം കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, February 24, 2021

കൊല്ലം : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങൾ ദുരിതക്കയത്തിലാക്കിയ കടലിന്‍റെ മക്കളുടെ ജീവിതം കണ്ടറിയുന്നതിനും അവരുമായി ആശയവിനിമയം നടത്തുവാനുമായി രാഹുൽ ഗാന്ധി എം.പി കൊല്ലം തീരദേശമേഖലയിൽ എത്തി.

മത്സ്യസമ്പത്തിന്‍റെ ചൂഷണത്തിന് പുതിയ മൂലധനശക്തികളെ ആകർഷിക്കുന്ന രീതിയിലുള്ള മത്സ്യനയത്തിനെതിരെയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഇന്നത്തെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുമാണ് രാജ്യത്തെ മത്സ്യത്തൊഴിലാളികളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തുന്നത്. കേരളത്തിലും മത്സ്യ സമ്പത്തിന്‍റെ ചൂഷണത്തിന് വിദേശ കമ്പനികൾക്ക് അനുമതി നൽകുന്ന പുതിയ വിവാദ കരാറിന്‍റെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് വലിയ പ്രാധാന്യമാണുള്ളത്.