‘മനിതി’ യഥാര്‍ത്ഥ ഭക്തരാണോയെന്ന് അറിയില്ല: ദേവസ്വം മന്ത്രി

Jaihind Webdesk
Sunday, December 23, 2018

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി വനിതാ സംഘം യഥാര്‍ഥ ഭക്തരാണോയെന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്. ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ നിരീക്ഷണ സമിതിയാണ് അഭിപ്രായം പറയേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മനിതി സംഘത്തിന്റെ ശബരിമല ദര്‍ശനത്തില്‍ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡും പോലീസുമെന്ന് ഹൈക്കോടതി നിരീക്ഷക സമിതി അറിയിച്ചിരുന്നു. ഇതിനു മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം.