പട്ടികജാതി വകുപ്പിലെ ഡിവൈഎഫ്‌ഐ നേതാക്കളുടെ അഴിമതി ; നടപടിക്ക് ഉത്തരവിട്ട മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി

Jaihind Webdesk
Tuesday, July 13, 2021

തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണന് വധഭീഷണി. മന്ത്രി ഓഫിസിലെ ലാന്‍ഡ് ഫോണിലാണ് മന്ത്രിയെ വിളിച്ചത്.ഡിവൈഎഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടി എടുത്ത തോടെയാണ് ഭീഷണി. നടപടികള്‍ തുടങ്ങിയതോടെ ഭീഷണി ഉണ്ടെന്ന് കഴിഞ്ഞ ദിവസവും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഫോണില്‍ വിളിച്ചു വധഭീഷണി ഉണ്ടായതെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയത്.

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പട്ടികജാതിക്കാര്‍ക്കുള്ള കോടികളുടെ ഫണ്ടുകള്‍ അനര്‍ഹര്‍ കൈക്കലാക്കുന്നതായി തെളിഞ്ഞിരുന്നു.തദ്ദേശസ്ഥാപനങ്ങളില്‍ പാര്‍ട്ടി നിയമിക്കുന്ന എസ് സി പ്രൊമോട്ടര്‍മാരെ ഉപയോഗിച്ച് പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പാര്‍ട്ടി സഖാക്കളുടെയും കുടുംബങ്ങളുടെയും ബന്ധുക്കളുടെയും പേരിലാക്കി മാറ്റുന്നതായാണ് വ്യക്തമായത്. തിരുവനന്തപുരം നഗരസഭയില്‍ തട്ടിപ്പിന് നേതൃത്വം നല്‍കിയത് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവായിരുന്നു.