മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ചു; നിരീക്ഷണത്തിലിരിക്കെ ബാങ്കിലെത്തി

Jaihind News Bureau
Saturday, September 12, 2020

 

കണ്ണൂർ: മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ക്വാറന്‍റൈന്‍ ലംഘിച്ചു. നിരീക്ഷണത്തിലിരിക്കെ കേരള ബാങ്ക് കണ്ണൂർ ജില്ലാ മെയിന്‍ ബ്രാഞ്ചില്‍ ജയരാജന്‍റെ ഭാര്യ പി കെ ഇന്ദിര  സന്ദർശിക്കുകയായിരുന്നു. ബ്രാഞ്ചിലെ മുൻ മാനേജറായ ഇവർ ലോക്കർ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് 10ന് വൈകിട്ട്  ബാങ്കിലെത്തിയത്.  ഇതേതുടർന്ന് ബാങ്കിലെ അക്കൗണ്ടന്‍റ് ഉൾപ്പടെ 3 ജീവനക്കാർക്ക് നിരീക്ഷണത്തിൽ പോകേണ്ടി വന്നു.