അഭിപ്രായഭിന്നത ; മന്ത്രി ഇ.പി ജയരാജന്‍റെ പ്രൈവറ്റ് സെക്രട്ടറിയെ നീക്കി

Jaihind News Bureau
Monday, January 4, 2021

തിരുവനന്തപുരം : വ്യവസായ മന്ത്രി ഇ പി ജയരാജന്‍റെ പ്രൈവറ്റ് സെക്രട്ടറി പ്രകാശൻ മാസ്റ്ററെ നീക്കി. മന്ത്രിയുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് പാർട്ടി നടപടി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റേതാണ് തീരുമാനം. അതേസമയം പാർട്ടി പരിപാടികളിൽ ശ്രദ്ധിക്കാനാണ് പ്രകാശൻ മാസ്റ്ററെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് സിപിഎം വിശദീകരണം.