രാഹുലിന്റെ മിനിമംവേതനം പ്രഖ്യാപനം ഇന്ത്യയില്‍ വന്‍ സാമൂഹ്യ വിപ്ലവത്തിന് വഴിവെക്കും

Jaihind Webdesk
Tuesday, January 29, 2019

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ദരിദ്രവിഭാഗങ്ങള്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയായ മിനിമം ഇന്‍കം ഗ്യാരന്റി സ്‌കീം നടപ്പിലായാല്‍ ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ഒരു സാമൂഹ്യ വിപ്ലവത്തിനായിരിക്കും ഇത് വഴിവെക്കുക എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പദ്ധതിയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് മേഖലകളിലും വന്‍ വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ദരിദ്രര്‍ക്ക് ഇത് വന്‍ അനുഗ്രഹമായി മാറുമെന്ന് സാമ്പത്തിക വിദഗ്ധരും വിലയിരുത്തുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാന്‍ ചത്തീസ്ഗഡിലെ റായ്പൂല്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു രാഹുല്‍ഗാന്ധി വിപ്ലവകരമായ പ്രഖ്യാപനം നടത്തി. പിന്നീട് ട്വിറ്ററിലും തന്റെ സ്വപ്‌ന പദ്ധതിയെക്കുറിച്ച് പങ്കുവെച്ചു.