കോട്ടയം: മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി പാലകര ചിത്താന്തിയേൽ രാജേഷ്(53) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സംശയമുണ്ട്. സ്ഥലത്ത് ഡോഗ് സ്ക്വാഡ്, ഫോറൻസിക് സംഘം പരിശോധന നടത്തുയാണ്. വെള്ളിയാഴ്ച രാത്രി കടുത്തുരുത്തി സോഡിയാക് ബാറിൽ വെച്ച് ക്രൂരമായി രാജേഷിന് മർദ്ദനമേറ്റിരുന്നു. നാല് പേർ കസ്റ്റഡിയിലെന്ന് സൂചന.