മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോൾ അലൻ അന്തരിച്ചു

Jaihind Webdesk
Tuesday, October 16, 2018

ബിൽ ഗേസ്റ്റ്‌സിനൊപ്പം മൈക്രോസോഫ്റ്റ് സ്ഥാപിച്ച പോൾ അലൻ അന്തരിച്ചു. നോൺ-ഹോഡ്കിൻസ് ലിംഫോമ എന്ന കാൻസർ രോഗത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഹൃദയം തകർക്കുന്ന വിയോഗമാണിതെന്ന് ബിൽ ഗേറ്റ്‌സ് പറഞ്ഞു.

സിയാറ്റിലിലെ സ്‌കൂൾ പഠനകാലത്താണ് അലനും ബില്ലും പരിചയപ്പെടുന്നത്. 1975ൽ ഇരുവരും ചേർന്നു സ്ഥാപിച്ച മൈക്രോസോഫ്റ്റ് ലോകത്തിലെ ഏറ്റവും വലിയ ടെക് കന്പനികളിലൊ ന്നായി വളർന്നു. കാൻസർ സ്ഥിരീകരിക്കപ്പെട്ട അലൻ 1982-ൽ കമ്പനി വിട്ടു.

പോൾ അലന്‍റെ വിയോഗം ഹൃദയഭേദകമാണെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെയാണു നഷ്ടപ്പെട്ടതെന്നും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ് സ് പറഞ്ഞു. പോൾ അലൻ ഇല്ലായിരുന്നെങ്കിൽ പേഴ്‌സനൽ കംപ്യൂട്ടിങ് എന്നത് തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തകൻ, കായികപ്രേമി തുടങ്ങിയ നിലയിലും അലൻ പ്രസിദ്ധനായിരുന്നു. പോർട്‌ലൻഡ് ട്രയൽ ബ്ലേസേഴ്‌സ് എന്ന ബാസ്‌കറ്റ് ബോൾ ടീമിന്‍റെയും സിയാറ്റ്ൽ സീഹോക്‌സ് എന്ന ഫുട്‌ബോൾ ടീമിന്റെയും ഉടമയായിരുന്നു.

1986ൽ സ്ഥാപിച്ച വൾക്കൻ എന്ന കന്പനി മുഖാന്തരമായിരുന്നു അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ. 2020 കോടി ഡോളറിൻറെ ആസ്തിയുള്ള അലൻ ലോകത്തിലെ 46-ാമത്തെ സമ്പന്നനായിരുന്നു. മൈക്രോ സോഫ്റ്റ് വിട്ടെങ്കിലും കന്പനിയിൽ അദ്ദേഹത്തിന് പത്തു കോടി ഓഹരികളുണ്ടായിരുന്നു.