KSU| എംജി സര്‍വ്വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍; കോട്ടകള്‍ തകര്‍ത്ത് കെ.എസ്.യു മുന്നേറ്റം

Jaihind News Bureau
Wednesday, November 12, 2025

11 വര്‍ഷങ്ങള്‍ക്ക് ശേഷം വൈസ് ചെയര്‍പേഴ്‌സണറായി പിറവം ബിപിഎസ് കോളേജ് വിദ്യാര്‍ത്ഥി വൈഷ്ണവി ജയന്‍ വിജയിച്ചു.ആലുവ യുസി കോളേജ് വിദ്യാര്‍ത്ഥി ഹസ്സന്‍ മുബാറക്ക് അക്കൗണ്ട്‌സ് കമ്മിറ്റിയിലേക്കും അനന്തകൃഷ്ണന്‍ ടി.യു (ആലുവ യുസി കോളേജ്) , ഗ്രാന്‍സന്‍ ബേബി (ശങ്കര കോളേജ്, കാലടി), അബ്ദുറഹ്‌മാന്‍ കെ.എസ് (നിര്‍മ്മല കോളേജ്, മൂവാറ്റുപുഴ) ജെറിന്‍ ജോയ്‌സ് (മാര്‍ത്തോമ ട്രെയിനിംഗ് കോളേജ്, റാന്നി ) നിതിന്‍ മാര്‍ട്ടിന്‍ (എസ്ബി കോളേജ്) എന്നിവരും വിജയിച്ചു.

അതേ സമയം, സമഗ്രാധിപത്യ കോട്ടകളെ തകര്‍ത്ത് മുന്നേറുവാന്‍ കെ.എസ്.യുവിന് സാധിച്ചതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.സര്‍ക്കാരിനെതിരായ വിദ്യാര്‍ത്ഥി വിരുദ്ധ വികാരം ശക്തമാണ് എന്നതിന്റെ ഉദാഹരണമാണ് ഇത്തരം വിജയങ്ങള്‍. വലിയ മാറ്റങ്ങളും, മുന്നേറ്റങ്ങളും വരും തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, എംജി സര്‍വ്വകലാശാലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആഘോഷ് .വി .സുരേഷ്, സംഘടനാ ജന: സെക്രട്ടറി നിതിന്‍ മണക്കാട്ടുമണ്ണില്‍, അല്‍ അമീന്‍ അഷ്‌റഫ്, പ്രിയ സിപി ,ജിത്തു ജോസ്, സെബാസ്റ്റ്യന്‍ ജോയ്, കെ.എന്‍ നൈസാം എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.