മഹാത്മ ഗാന്ധി സർവകലാശാലയുടെ കീഴിൽ നടന്ന കലാലയ യൂണിയൻ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയുമായി കെ.എസ്.യു. തേവര എസ്.എച്ച് കോളേജിൽ തുടർച്ചയായി മൂന്നാം വട്ടവും, കാലടി ശങ്കര കോളേജിൽ നാലാം വട്ടവും , യു.സി കോളേജ് മൂന്നാം വട്ടവും, തൃക്കാക്കര ഭാരത മാത കോളേജിൽ രണ്ടാം വട്ടവും കെ.എസ്.യു തേരോട്ടം നടത്തി.
എട്ട് വർഷങ്ങൾക്കു ശേഷം എടത്തല അൽ അമീൻ കോളേജ് തിരിച്ച് പിടിച്ച കെ.എസ്.യു വർഷങ്ങൾക്ക് ശേഷം എറണാകുളം മഹാരാജാസ് കോളേജിൽ ഒരു സീറ്റിലും വിജയിച്ചു.കെ.ഇ കോളേജ് മാന്നാനം, പത്തനംതിട്ട കാതോലിക്കേറ്റ്, എം.ഇ.എസ് മാറമ്പള്ളി, സി.എൽ.എസ് ലോ കോളേജ്, മണിമലക്കുന്ന് ഗവ കോളേജ് ,അൽ അമീൻ കോളേജ് , എം.ഇ.എസ്മാടമ്പിള്ളി , എം.ഇ.എസ് കോതമംഗലം , ബിപിസി പിറവം , ച്ച്.ആർ.ഡി നെടുങ്കണ്ടം ,ജയ് ഭാരത് പെരുമ്പാവൂർ , സെന്റ് പോൾസ് കളമശ്ശേരി ,ജെ.പി.എം ഇടുക്കി , കോപ്പറേറ്റീവ് ലോ കോളേജ് തൊടുപുഴ തുടങ്ങിയ പ്രധാനപ്പെട്ട കോളേജുകളിലെല്ലാം കെ എസ് യുവിന് വിജയിക്കാനായി.
എംജി യൂണിവേഴ്സിറ്റിയുടെ കീഴിൽ 83 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുമായി മികച്ച മുന്നേറ്റമാണ് കെ.എസ്.യു നടത്തിയത്.എസ്എഫ്ഐയുടെ വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾക്കും വിദ്യാഭ്യാസരംഗത്തെ ഒന്നടങ്കം അട്ടിമറിക്കുന്ന ക്രമക്കേടുകൾക്കും വിദ്യാർത്ഥികൾ നൽകിയ മറുപടിയാണ് കെഎസ്യുവിന്റെ ഉജ്വല വിജയം എന്ന് കെ എസ് യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു.