കരാറില്ലാത്ത ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങൾക്കു കാരണമാകും : ആംഗല മെർക്കൽ

Jaihind Webdesk
Friday, February 8, 2019

AngelaMerkel

യൂറോപ്യൻ യൂണിയനും ബ്രിട്ടനും കരാറില്ലാതെ വഴിപിരിയുന്ന സാഹചര്യം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. വരാനിരിക്കുന്ന ബ്രെക്‌സിറ്റ് ചർച്ചകളിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും ക്രിയാത്മകത കാണിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

പിൻമാറ്റ കരാർ പുനഃപരിശോധിക്കുന്നത് പരിഗണനയിൽ ഇല്ലെന്നു മെർക്കൽ ആവർത്തിച്ചു. യൂറോപ്യൻ യൂണിയൻ അംഗീകരിച്ച ബ്രെക്‌സിറ്റ് പിൻമാറ്റ കരാർ ബ്രിട്ടീഷ് പാർലമെൻറ് നിരാകരിച്ച സാഹചര്യത്തിൽ, ഭേദഗതി വരുത്തിയ കരാറുമായാണ് ബ്രിട്ടൻ ഇനി യൂറോപ്യൻ യൂണിയനെ സമീപിക്കുന്നത്.

കരാറില്ലാത്ത ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങൾക്കു കാരണമാകും. എന്നാൽ, ഏറെ അധ്വാനിച്ചു ചർച്ച ചെയ്ത കരാർ പുനഃപരിശോധിക്കുന്നതും അജൻഡയിലില്ല- മെർക്കൽ മുന്നറിയിപ്പ് നൽകി.

കരാർ പൂർണമായി ചർച്ചയ്‌ക്കെടുക്കാതെ, വടക്കൻ അയർലൻഡ് അതിർത്തി പോലുള്ള തർക്ക വിഷയങ്ങൾ മാത്രം ചർച്ച ചെയ്യാമെന്നാണ് മെർക്കലിൻറെ നിലപാട്.[yop_poll id=2]