‘മെന്‍ററില്‍’ മാത്യു കുഴല്‍നാടന്‍റെ അവകാശലംഘന നോട്ടീസ്; മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ

Jaihind Webdesk
Thursday, July 14, 2022

 

തിരുവനന്തപുരം: മാത്യു കുഴൽനാടന്‍റെ അവകാശ ലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ. മെന്‍റർ വിവാദത്തിൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു മാത്യു കുഴൽ നാടൻ എംഎൽഎ നോട്ടീസിൽ ചൂണ്ടിക്കാട്ടിയത്.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്‍ പിഡബ്ല്യുസി ഡയറക്ടർ ജയിക് ബാലകുമാറിനെ മെന്‍റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിലെ മാത്യു കുഴൽനാടന്‍റെ പരാമർശം. എന്നാൽ കുഴൽനാടന്‍റെ ആരോപണം പച്ചക്കള്ളം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റില്‍ മെന്‍റർ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ഉള്‍പ്പെടെയുള്ള പഴയ വിവരങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തു വിട്ടിരുന്നു.