കീവ്: യുക്രെയ്ന് യൂറോപ്യൻ യൂണിയനിൽ അടിയന്തരമായി അംഗത്വം അനുവദിക്കണമെന്ന് പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കി. ഇതിനായി ഒരു പ്രത്യേക നടപടി ക്രമമുണ്ടാക്കണമെന്ന് അദ്ദേഹം യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിച്ചു. സെലെൻസ്‌കിയുടെ പുതിയ വീഡിയോ സന്ദേശത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
എല്ലാ യൂറോപ്പ് ജനതയുമായും ഒരുമിച്ച് ആയിരിക്കണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ന്യായമായ ആവശ്യമാണെന്നും സാധ്യമാകുമെന്ന് ഉറപ്പുണ്ടെന്നും സെലൻസ്‌കി തുടർന്നു പറഞ്ഞു. റഷ്യൻ ആക്രമണത്തിന്‍റെ ആദ്യ 4 ദിവസങ്ങളിൽ 16 കുട്ടികൾ മരിച്ചതായി സെലെന്‍സ്കി അറിയിച്ചു.