മീഡിയ വണ്‍ ചാനലിന് സംപ്രേഷണം തുടരാം; വിലക്കിന് ഇടക്കാല സ്റ്റേ

Jaihind Webdesk
Tuesday, March 15, 2022

മീഡിയ വണ്‍ ചാനലിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിന് സ്റ്റേ. മുമ്പത്തേത് പോലെ പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല സ്റ്റേയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. തൽക്കാലം ചാനലിന് പ്രവർത്തനം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണം വിലക്കിയത് നടപടികൾ പാലിച്ചാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്‍റിൽ രേഖാമൂലം അറിയിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൈക്കൊണ്ടതാണെന്നും വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.